റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ രാജ്യതാത്പര്യങ്ങൾക്കെതിരായി പ്രചാരണം നടത്തിയതിന് സൗദി അറേബ്യയിൽ മലയാളി യുവാവിന് തടവും പിഴയും. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് അഞ്ചുവർഷം തടവും ഒന്നര ലക്ഷം റിയാൽ (ഏതാണ്ട് 40 ലക്ഷം ഇന്ത്യൻ രൂപ) പിഴയും ലഭിച്ചത്. സൗദി അറേബ്യയിലെ നിയമസംവിധാനങ്ങളെ പരിഹസിച്ചതിനും പ്രവാചകൻ മുഹമ്മദ് നബിയെ സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിച്ചതിനും നാലുമാസം മുമ്പാണ് വിഷ്ണുദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സൗദി അരാംകോയിലെ കോൺട്രാക്ടിങ് കമ്പനിയിൽ എൻജിനീയറാണ് ഇയാൾ. വിദേശ യുവതിയുമായി ട്വിറ്ററിൽ ആശയ വിനിമയം നടത്തുകയും രാജ്യത്തിനെതിരായ സന്ദേശം കൈമാറുകയും ചെയ്തതായി സൗദി സൈബർ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ ദീർഘനാൾ നിരീക്ഷിച്ചതിൽ നിന്നാണ് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ സന്ദേശവും പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്നതായി കണ്ടെത്തിയത്. ഇയാളെ ദമാം പ്രവിശ്യാ കോടതിയിലാണ് വിചാരണ ചെയ്തത്. സമൂഹമാധ്യമങ്ങൾ ദുരുപയോഗിക്കുന്നവർക്കെതിരേ സൗദിയിൽ അടുത്തിടെയാണ് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പിലാക്കിയത്. ഇത് പ്രാബല്യത്തിൽ വന്നതിന് ശേഷം ശിക്ഷ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വിഷ്ണുദേവ്.
from mathrubhumi.latestnews.rssfeed https://ift.tt/2Nq8d24
via
IFTTT
No comments:
Post a Comment