ഐ.എസ്. ബന്ധം: വയനാട് സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ഐ.എസ്. ബന്ധം: വയനാട് സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി: ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരബന്ധത്തെത്തുടർന്ന് അഫ്ഗാൻ‍ ജയിലിലായിരുന്ന മലയാളി ഡൽഹിയിൽ അറസ്റ്റിലായി. വയനാട് കല്പറ്റ മുണ്ടേരി കരിക്കാടൻപൊയിൽ വീട്ടിൽ നഷീദുൾ ഹംസഫറിനെ(26)യാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തത്.കാബൂളിൽനിന്ന് ബുധനാഴ്ച ഡൽഹിയിലെത്തിയ ഉടൻ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നെന്ന് എൻ.ഐ.എ. വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ഐ.എസ്. ബന്ധത്തിന്റെപേരിൽ അഫ്ഗാനിസ്താൻ പിടികൂടി ഇന്ത്യയ്ക്ക്‌ കൈമാറുന്ന ആദ്യ വ്യക്തിയാണിയാൾ.ഐ.എസിൽ ചേരാനായി കാസർകോട്ടുകാരായ 14 സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞവർഷമാണ് ഇയാൾ അഫ്ഗാനിലെത്തിയത്. ഇതിൽ ചിലർ ഗൾഫ് രാജ്യങ്ങളിൽ 2016 മുതൽ ജോലിനോക്കിയിരുന്നവരാണെന്നാണ് വിവരം. 2017 ഒക്ടോബർ മൂന്നിന് ഇന്ത്യവിട്ട നഷീദുൾ ആദ്യം മസ്കറ്റ് വഴി ഒമാനിലേക്കാണ് പോയത്. അവിടെനിന്ന് ഇറാൻവഴി കാബൂളിലെത്തി. അവിടെവെച്ച് കഴിഞ്ഞവർഷം അഫ്ഗാൻ സുരക്ഷാ സേനയുടെ പിടിയിലായി.കാസർകോട്ടുനിന്ന് കാണാതായ അബ്ദുൾ റഷീദ് അബ്ദുള്ള, അഷ്‌ഫാഖ് മജീദ് എന്നിവർക്കൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.എസ്. ആശയങ്ങൾ പ്രചരിപ്പിച്ചെന്നതാണ് ഇയാൾക്കെതിരേയുള്ള കേസ്. കോളേജിൽ ഒപ്പം പഠിച്ചിരുന്ന ഷിഹാസ്, ഫിറോസ് ഖാൻ, ബെസ്റ്റിൻ വിൻസന്റ് എന്നിവരാണ് നഷീദുളിന് ഇവരെ പരിചയപ്പെടുത്തിയത്. കേസിൽ 16 -ാം പ്രതിയാണ് ഇയാൾ.ബുധനാഴ്ച ഡൽഹി എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ നഷീദുളിനെ ഉടൻ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2DeXC5q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages