ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടുന്നു; മഞ്ഞുമല പിളരാന്‍ സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

ഉത്തരാഖണ്ഡില്‍ തടാകത്തിന്റെ വലിപ്പം കൂടുന്നു; മഞ്ഞുമല പിളരാന്‍ സാധ്യത

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തടാകത്തിന്റെ വലിപ്പം കൂടുന്നതിന് തെളിവുമായി ഉപഗ്രഹചിത്രങ്ങൾ. നീതി താഴ്വരയിൽ മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്തെ തടാകത്തിന്റെ വ്യാസം കൂടുന്നുവെന്നാണ് കണ്ടെത്തൽ. തടാകത്തിൽ ജലം ഒഴുകിപ്പോകാതെ നിലനിൽക്കുന്നത് സമീപഭാവിയിൽ ഭീഷണിയായേക്കാമെന്ന് വിദഗ്ധർ പറയുന്നു. 2001 ലാണ് ഇത്തരത്തിലൊരു തടാകരൂപീകരണം ശ്രദ്ധയിൽ പെട്ടത്. അന്ന് മുതൽ അതിന്റെ വിസ്താരം കൂടിക്കൊണ്ടിരിക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഉത്തരാഖണ്ഡ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ(യുഎസ്എസി) തടാകരൂപീകരണത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും കൂടുതൽ പഠനങ്ങൾക്കായി വാദിയ ഇൻസ്റ്റിട്യൂട്ട് ഓഫ് ജിയോളജി(ഡബ്ല്യുഐഎച്ച്ജി)യോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞുമലയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ വിസ്താരം വർധിക്കുന്നതിനനുസരിച്ച് അത് ഉൾക്കൊള്ളുന്ന ജലത്തിന്റെ അളവും കൂടും. പുറത്തേക്കൊഴുകാതെ നിലകൊള്ളുന്ന വെള്ളത്തിന്റെ മർദം ചിലപ്പോൾ മഞ്ഞുമല പിളരുന്നതിന് കാരണമായേക്കും. അങ്ങനെ വലിയ മഞ്ഞു പാളികൾ തടാകത്തിൽ പതിക്കുകയാണെങ്കിൽ വൻതോതിൽ ജലം പുറത്തേക്കൊഴുകി വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിനും കാരണമായേക്കാം. 2013 ൽ ചൗരാബാരി മഞ്ഞുമല പിളർന്ന് തടാകത്തിൽ പതിച്ചത് വൻതോതിൽ ജലം പുറത്തേക്കൊഴുകി കേദാർനാഥ് മുങ്ങിപ്പോയ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. സമാനദുരന്തം ആവർത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ഉത്തരാഖണ്ഡിൽ നിലവിലുള്ളതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2M5BsSp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages