മെക്സിക്കോ സിറ്റി: വെരാക്രൂസ് ഉൾക്കടൽ തീരത്ത് 166 മനുഷ്യതലയോട്ടികൾ കണ്ടെത്തി. കൂട്ടത്തോടെ കുഴിച്ചിട്ടവരുടേതാകാം ഇവയെന്നാണ് വിദഗ്ധനിഗമനം. തലയോട്ടികൾക്കൊപ്പം 144 തിരിച്ചറിയൽ കാർഡുകളും സമീപപ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അന്വേഷണോദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. വസ്ത്രങ്ങളുൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. പക്ഷെ മരിച്ചവരുടെ കൃത്യമായ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിലൂന്നിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങൾ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. കൂട്ടമരണത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മെക്സിക്കോയിൽ 2006 നു ശേഷം മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം അധികരിച്ചിട്ടുണ്ട്.മയക്കുമരുന്നു റാക്കറ്റുകൾക്കിടയിലുള്ള പോരാട്ടങ്ങളുടേയും രക്തച്ചൊരിച്ചിലുകളുടേയും പ്രധാന വേദിയായിരുന്നു വെരാക്രൂസ്.
from mathrubhumi.latestnews.rssfeed https://ift.tt/2MWpbVm
via
IFTTT
No comments:
Post a Comment