ലണ്ടൻ: ഓൺലൈൻ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ സാമ്പത്തിക വിവരങ്ങൾ ചോർത്തപ്പെട്ടതായി ബ്രിട്ടീഷ് എയർവേയ്സ്. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ അഞ്ച് വരെ കമ്പനി വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇടപാട് നടത്തിയവരുടെ വിവരങ്ങളാണ് ചോർന്നതെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു. കാർഡ് പേമെന്റ് നടത്തിയ 380,000ത്തോളം പേരുടെ വിവരങ്ങളാണ് ചോർന്നത്. എന്നാൽ പാസ്പോർട്ട് വിവരങ്ങളോ യാത്രാ വിവരങ്ങളോ ചോർന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്നും ബ്രിട്ടീഷ് എയർവേയ്സ് ചെയർമാൻ അലക്സ് ക്രൂസ് അറിയിച്ചു. അതേസമയം സംഭവത്തേക്കുറിച്ച് കമ്പനിതങ്ങളെ അറിയിച്ചില്ലെന്ന് കാണിച്ച് ധാരാളം പേർ രംഗത്ത് വന്നിട്ടുണ്ട്. പത്രമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ തങ്ങൾക്ക് കാർഡ് റദ്ദ് ചെയ്യുകയല്ലാതെ മറ്റുവഴികളില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. Content Highlights: British Airways, Financial Data Breach
from mathrubhumi.latestnews.rssfeed https://ift.tt/2wTM01s
via
IFTTT
No comments:
Post a Comment