ന്യൂഡൽഹി: ഷൊർണൂർ എം എൽ എപി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചു വയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചു പൊറുപ്പിക്കില്ലെന്നും അവർ പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും ബൃന്ദ കൂട്ടിച്ചേർത്തു. ഡി വൈ എഫ് ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയത്. ബൃന്ദാ കാരാട്ടിനും സംസ്ഥാനത്തെ ചില നേതാക്കൾക്കും യുവതി പരാതി നൽകിയിരുന്നു. content highlights:Brinda Karatt on allegation against P K Sasi
from mathrubhumi.latestnews.rssfeed https://ift.tt/2wOsJy5
via
IFTTT
No comments:
Post a Comment