തിരയ്‌ക്കൊപ്പം മീൻകൂട്ടം; ഉഡുപ്പി കടൽത്തീരത്ത് വൻ ചാകര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

തിരയ്‌ക്കൊപ്പം മീൻകൂട്ടം; ഉഡുപ്പി കടൽത്തീരത്ത് വൻ ചാകര

മംഗളൂരു: അതൊരു അസാധാരണ കാഴ്ചയായിരുന്നു. കടൽത്തിരയ്ക്കൊപ്പം നെത്തോലി മീൻ കൂട്ടമായി തീരത്തേക്ക് വന്നടിയുന്നു. കടൽത്തീരത്തെ മണൽപ്പരപ്പിൽ അവ കൂട്ടത്തോടെ പിടയുന്നു. പ്രദേശവാസികൾ ചാക്കിലും കവറിലുമായി ജീവനുള്ളമീനുകളെ പെറുക്കിയിടുന്നു. കരപ്രദേശത്തോട് ചേർന്ന കടലിൽ വലവീശിയ മീൻപിടിത്തക്കാർ മീൻനിറഞ്ഞ വല വള്ളത്തിലേക്ക് കയറ്റാനാവാതെ ബുദ്ധിമുട്ടുന്നു...ഉഡുപ്പി ഹെജ്മഡെ അമസീക്കരെ കടപ്പുറത്തിന് വ്യാഴാഴ്ച മറക്കാനാവാത്ത ചാകരയായി. ഇതുവരെ കടൽത്തീരം കാണാത്ത ചാകരയാണ് ഇത്തവണയുണ്ടായതെന്ന് പ്രദേശവാസികളും സമ്മതിക്കുന്നു. Fishes coming out at the sea shore in Udupi 🐋 pic.twitter.com/YObNYU27Bk — Abdul Khader Afeez (@akhadar313) September 5, 2018 Video courtesy:@akhadar313 വ്യാഴാഴ്ച പുലർച്ചയോടെയാണ് മീൻ തീരത്തേക്ക് എത്തിയത്. കടൽത്തീരത്ത് പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് ആദ്യം ഈ മീനിനെ കണ്ടത്. കണ്ടവർ കണ്ടവർ നടത്തം നിർത്തി കിട്ടിയ കവറുകളിൽ മീൻ പെറുക്കിയിടാൻ തുടങ്ങി. ചാകരയറിഞ്ഞ് ദൂരെദിക്കിന്നുപോലും ആളുകൾ വണ്ടിയിൽ വലിയചാക്കുകളുമായി വന്ന് മീൻ ശേഖരിക്കാൻ തുടങ്ങി. വൈകീട്ടായപ്പോഴേക്കും കടൽത്തീരം മീൻകൂനകളാൽ നിറഞ്ഞു. ലോറികളിലൊക്കെ ആളുകളെത്തി മീൻ കയറ്റിക്കൊണ്ടുപായി. കാലാവസ്ഥാവ്യതിയാനത്താൽ തീരദേശത്തെ കടലിൽ മീനുകൾക്ക് ഭക്ഷ്യയോഗ്യമായ ചെളി അടിഞ്ഞതിനാലാണ് ഇങ്ങനെ ചാകര വന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. video courtesy:News Karnataka


from mathrubhumi.latestnews.rssfeed https://ift.tt/2M6xadp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages