പാലക്കാട്: ഡി വൈ എഫ് ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ആരോപണവിധേയനായ ഷൊർണൂർ എം എൽ എ പി കെ ശശി. പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യം പാർട്ടിക്ക് അകത്തു ചർച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി കൂട്ടിച്ചേർത്തു. പാലക്കാട് ചെർപ്പുളശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വകാര്യ ബസ്സുകളുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സമാഹാരണ ചടങ്ങ്ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല. തന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശകുണ്ടായി എന്ന് പാർട്ടി എന്നെ ബോധ്യപ്പെടുത്തിയാൽ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ വാക്കുകളിലേക്ക് "എന്റെ നിലപാട് നേരത്തെ പറഞ്ഞതാണ്. ഏതൊരാളെക്കുറിച്ചും ചെറിയ ആളായാലും ഉന്നത നേതാവായാലും പരാതി കിട്ടിയാൽ അത് കൈകാര്യം ചെയ്യാൻ കഴിയുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. മറ്റ് പാർട്ടികളെ പോലെയല്ല. പാർട്ടിക്കകത്ത് ചർച്ചചെയ്യേണ്ട കാര്യം പാർട്ടിക്കകത്ത് ചർച്ചചെയ്യും.പാർട്ടിയുടെ നിലപാട് അറിയാത്ത ചില വിവരദോഷികൾ മാത്രമേ അകത്തുള്ള കാര്യങ്ങൾ പുറത്തു പറയൂ.അന്വേഷിക്കാനുള്ള നല്ല കരുത്ത് പാർട്ടിക്കുണ്ട്. അത് നേരിടാനുള്ള നല്ല ആർജവവും കമ്യൂണിസ്റ്റ് ആരോഗ്യവും തനിക്കുണ്ട്. എന്നെ ഇവിടുത്തുകാർക്കൊക്കെ അറിയാം. എന്നെ അറിയാവുന്ന എന്റെ പൊതുപ്രവർത്തനത്തെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് എന്റെ പൊതുജീവിതം എന്താണ് എന്ന് അവർക്ക് നല്ലതുപോലെ അറിയാം. ഞാൻ തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശകുണ്ടായി എന്ന് എന്റെ പാർട്ടി എന്നെ ബോധ്യപ്പെടുത്തിയാൽ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും, അതാണ് ഞാൻ പറഞ്ഞത് കമ്യൂണിസ്റ്റ് ആരോഗ്യമെന്ന്. സാധാരണ ഒരാൾക്ക് ഉണ്ടാകുന്നതല്ല കമ്യൂണിസ്റ്റ് ആരോഗ്യം. അച്ചടക്കനടപടിയെ പറ്റി എന്തിനാണ് ബേജാറാകുന്നത്. അത് ഞങ്ങളുടെ പാർട്ടി തീരുമാനിക്കുന്നതാണ്. അതിൽ എന്തിനാണ് വേവലാതി. ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ കൈയിൽ പരാതിയുണ്ടോ, പരാതി നിങ്ങളുടെ കൈയിലില്ലാതെയാണ് അനാവശ്യമായിട്ട് നിങ്ങളുടെ ഈ വിചാരണ. എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പാർട്ടിക്കകത്ത് ഞങ്ങൾ പല കാര്യങ്ങളും ചർച്ചചെയ്യും. വെട്ടിലാക്കാമെന്നാണ് വിചാരമെങ്കിൽ അതിലൊന്നും ശശി വീഴില്ല" ശശി ചടങ്ങിൽ പങ്കെടുക്കുന്നു എന്ന വിവരം അറിഞ്ഞ് സ്ഥലത്ത്യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായെത്തി. നൂറു മീറ്ററോളം ദൂരത്തുവച്ച് ഇവരെ പോലീസ് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. content highlights:P K Sasi on allegation raised by DYFI woman member
from mathrubhumi.latestnews.rssfeed https://ift.tt/2wScmAy
via
IFTTT
No comments:
Post a Comment