ന്യൂഡല്‍ഹി : പി.കെ ശശിയ്‌ക്കെതിരെ കിട്ടിയ പരാതിയില്‍ ഉടന്‍ നടപടി തുടങ്ങിയെന്ന് പി.ബി അംഗം ബൃന്ദ കാരാട്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നും പോലീസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
സ്ത്രീകളുടെ അഭിപ്രായങ്ങളെ മാനിക്കണമെന്നും സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും തടയാന്‍ മുന്നിട്ടിറങ്ങുന്നത് പാര്‍ട്ടിയായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയതായി പി.ബി. അംഗം എസ് രാമചന്ദ്രന്‍ പിള്ളയും നേരത്തെ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2CF3aWL
via IFTTT
No comments:
Post a Comment