ഹൈദരാബാദ്: റോഡ് ഗതാഗതയോഗ്യമല്ല ആശുപത്രിയിലേക്കുള്ള പാതിവഴിയില്‍ യുവതിക്ക് പ്രസവം. ആന്ധ്രാപ്രദേശിലാണ് സംഭവം. ആശുപത്രിയിലേക്ക് പോകാനുള്ള വഴി ഗതാഗത യോഗ്യമല്ലാത്തതിനാല്‍ മുത്തമ്മ എന്ന യുവതിയെ ബന്ധുക്കളും ഗ്രാമീണരും ചേര്‍ന്ന് തൊട്ടിലുണ്ടാക്കി ചുമന്നുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പെ പ്രസവിക്കുകയായിരുന്നു.
ആന്ധ്രയിലെ വിസിയനഗരം ജില്ലയില്‍ ആദിവാസി യുവതിയാണ് മുത്തമ്മ. പ്രസവവേദന ആരംഭിച്ചതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ എത്താത്തതിനെത്തുടര്‍ന്ന മുളയും കയറും തുണിയും ചേര്‍ത്തുണ്ടാക്കിയശേഷം അതില്‍ ഇരുത്തിയാണ് മുത്തമ്മയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍, മുത്തമ്മയ്ക്ക് പ്രസവവേദന സഹിക്കാന്‍ കഴിയാത്തതോടെ ഇവര്‍ യാത്ര പകുതിവഴിയില്‍ അവസാനിപ്പിച്ച ശേഷം കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വഴി ഗതാഗതയോഗ്യമല്ലെന്ന് ചുണ്ടിക്കാണിച്ച് ഇവര്‍ നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഗര്‍ണിണികളെയും രോഗബാധിതരേയും എടുത്തുകൊണ്ടു പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ഇവര്‍ താമസസ്ഥലത്തുനിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. എന്നാല്‍ നാലുകിലോമീറ്റര്‍ ദൂരം എത്തിയപ്പോഴാണ് മുത്തമ്മ പ്രസവിച്ചത്. മൂന്നുമാസം മുമ്പ് ജൂലൈ 29ന് മറ്റൊരു ഗര്‍ഭിണിയായ യുവതിയുമായി ഇവര്‍ 12 കിലോമീറ്ററോളം യാത്ര ചെയ്താണ് ആശുപത്രിയില്‍ എത്തിയത്.
from mangalam.com https://ift.tt/2oP5CjC
via IFTTT
No comments:
Post a Comment