സാലറി ചലഞ്ചിന് ഇന്ന് അവസാനം; പെൻഷൻ ചലഞ്ച് ചർച്ച ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

സാലറി ചലഞ്ചിന് ഇന്ന് അവസാനം; പെൻഷൻ ചലഞ്ച് ചർച്ച ഇന്ന്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സാലറി ചലഞ്ച് ശനിയാഴ്ച പൂർത്തിയാവും. ശനിയാഴ്ചയ്ക്കകം വിസമ്മതം അറിയിക്കാത്തവരുടെ ശമ്പളം സർക്കാർ പിടിക്കും. തീയതി നീട്ടിനൽകേണ്ടെന്നാണ് ധനവകുപ്പിന്റെ തീരുമാനം. ദുരിതാശ്വാസനിധിയിലെ സംഭാവന 1500 കോടി രൂപയിലേക്ക് എത്തുകയാണ്. വെള്ളിയാഴ്ചവരെ ലഭിച്ചത് 1489.72 കോടി രൂപയാണ്. സാലറി ചലഞ്ച് പോലെ പെൻഷൻകാരിൽനിന്ന് ഒരു മാസത്തെ പെൻഷന് തുല്യമായ തുകയും സർക്കാർ അഭ്യർഥിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പെൻഷൻകാരുടെ സംഘടനകളുമായി ശനിയാഴ്ച ധനമന്ത്രി തോമസ് ഐസക് ഇതേപ്പറ്റി ചർച്ചനടത്തും. പെൻഷൻകാരോട് ഉദാരസമീപനം സ്വീകരിക്കേണ്ടി വരുമെന്നാണ് സർക്കാർ കരുതുന്നത്. മുഖ്യമന്ത്രി എത്തിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവൂ.വിസമ്മതപത്രം ഏർപ്പെടുത്തി ജീവനക്കാരിൽനിന്ന് ശമ്പളം പിടിക്കുന്നതിനെതിരേ പ്രതിപക്ഷസംഘടനകളുടെ എതിർപ്പ് തുടരുകയാണ്. കഴിയുന്നത്ര പേരുടെ വിസമ്മതപത്രം ശേഖരിച്ച് നൽകാനാണ് ഈ സംഘടനകളുടെ തീരുമാനം. ശമ്പളം നൽകാൻ ഭരണാനുകൂല സംഘടനകൾ ജീവനക്കാരെ നിർബന്ധിക്കുന്നുമുണ്ട്. ചില വകുപ്പുകളിൽ വിസമ്മതപത്രം സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്.കൂടുതൽ തവണകൾ അനുവദിക്കണമെന്നും പ്രളയത്തിൽപ്പെട്ടവരെ ഒഴിവാക്കണമെന്നുമൊക്കെ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, ശമ്പളദാനത്തിനുള്ള വ്യവസ്ഥകളിൽ മാറ്റംവരുത്താനുള്ള സാഹര്യങ്ങളൊന്നും ഇതുവരെയില്ലെന്ന് ധനമന്ത്രി പറഞ്ഞു. സാലറി ചലഞ്ച് നിർബന്ധമല്ലെന്നും ശമ്പളം നൽകാത്തവർക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു. ശമ്പളം നൽകാത്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കാനും ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. സാലറി ചലഞ്ചിന്റെ വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റത്തിന് സാധ്യതയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി വന്നശേഷമേ ഉണ്ടാവൂ.


from mathrubhumi.latestnews.rssfeed https://ift.tt/2xvrzsF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages