ലോകം മുഴുവന്‍ പ്രസംഗിക്കുന്ന മോദിക്ക് ഇന്ധനവിലയെക്കുറിച്ച് മൗനം- ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ലോകം മുഴുവന്‍ പ്രസംഗിക്കുന്ന മോദിക്ക് ഇന്ധനവിലയെക്കുറിച്ച് മൗനം- ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സർക്കാരിനു കീഴിൽകർഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണ്.മോദി സർക്കാരുമായി ചേർന്നുനിൽക്കുന്ന രാജ്യത്തെ പതിനഞ്ചോ ഇരുപതോ മുതലാളിമാർക്കു മാത്രമാണ് നേട്ടമുള്ളതെന്നുംഅദ്ദേഹം പറഞ്ഞു. ഡൽഹി രാജ്ഘട്ടിൽ നടന്ന ധർണയിൽ സാസാരിക്കുകയായിരുന്നു രാഹുൽ. ലോകം മുഴുവൻ പ്രസംഗങ്ങൾ നടത്തുന്ന മോദി ഇന്ധനവില വർധനയെക്കുറിച്ചും കർഷകരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ്. മുൻപ് പതിവായി അദ്ദേഹം ഇന്ധന വിലയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്? - രാഹുൽ ഗാന്ധി ചോദിച്ചു. സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് സർക്കാരിന് യാതൊരു പരിഗണനയുമില്ല. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും പരാജയപ്പെട്ടു. കർഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ എഴുപതു വർഷംകൊണ്ട് ഉണ്ടാകാത്ത നേട്ടം നാലു വർഷംകൊണ്ട് ഉണ്ടായെന്നാണ് മോദി പറയുന്നത്. കഴിഞ്ഞ എഴുപതു വർഷത്തിനിടയിൽ രാജ്യത്തെ ജനങ്ങൾ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടില്ല. കഴിഞ്ഞ എഴുപതു വർഷത്തിനിടയിൽ രൂപയുടെ മൂല്യം ഇത്രയും ഇടിഞ്ഞ സ്ഥിതിയും ഇന്ധനവില ഇത്രയും വർധിച്ച സാഹചര്യവും ഉണ്ടായിട്ടില്ല. ഇന്ന് പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ചിരിക്കുകയാണ്. ബിജെപിയെ പുറത്താക്കുന്നതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2CF4ZD3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages