കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് ഹാജരാകണം. ഇക്കാര്യം ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന് വ്യാഴാഴ്ച നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഏഴുദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആയിരിക്കും നോട്ടീസ്.
കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം ഇക്കാര്യത്തില്‍ അന്തിമ നിഗമനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. അവലോകന യോഗത്തിന്റെ തീരുമാനങ്ങള്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഐജി വിജയ് സാക്കറെയെ അറിയിക്കും. ഇതിനു ശേഷമാകും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.
ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തിയ ശേഷം വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുമെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. ബിഷപ്പിനെതിരായി ശക്തമായ മൊഴികളും തെളിവുകളും ലഭിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. രണ്ട് സിഐമാരെയും ഒരു എസ്‌ഐയെയും ഉള്‍പ്പെടുത്തി വിപൂലികരിച്ച അന്വേഷണ സംഘമാണ് കേസന്വേഷണം വിലയിരുത്തുന്നത്.
അതേസമയം കന്യാസ്ത്രീ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ല എന്ന് ഭഗല്‍പൂര്‍ ബിഷപ്പ് അറിയിച്ചു. വത്തിക്കാന്‍ സ്ഥാനപതിക്കു നല്‍കാനുള്ള പരാതിയാണ് ബിഷപ്പിന് കന്യാസ്ത്രീ കൈമാറിയത്. ഒട്ടിച്ച കവറില്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ താന്‍ വായിച്ചില്ലെന്നും ഭഗവല്‍പൂര്‍ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2x3IDoK
via IFTTT
No comments:
Post a Comment