മോദി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചെന്ന് മന്‍മോഹന്‍ സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

മോദി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളും ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ എല്ലാ അതിരുകളും ലംഘിച്ചെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ പിന്തുണയ്ക്കുന്നതിൽ സമ്പൂർണ പരാജയമാണ് മോദി സർക്കാർ. രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാനാണ് നാം ഒന്നിച്ചുചേർന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ നാം അവഗണിക്കണം. പഴയ പ്രശ്നങ്ങൾ ഉപേക്ഷിച്ച് പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മൻമോഹൻ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസവും മുൻ പ്രധാനമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതിലെ പരാജയങ്ങളും തൊഴിലില്ലായ്മയും ഉയർത്തിയായിരുന്നു സാമ്പത്തിക വിദഗ്ദൻ കൂടിയായ മൻമോഹൻ സിങിന്റെ വിമർശനം. 21 പ്രതിപക്ഷ പാർട്ടികളാണ് കോൺഗ്രസ് നേതൃത്വം നൽകിയ ഭാരത് ബന്ദിൽ പങ്കെടുത്തത്. ഡൽഹിയിലെ പ്രക്ഷോഭത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകി. മാനസ സരോവർ തീർത്ഥാടന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമുള്ള രാഹുലിന്റെ ആദ്യ പൊതുപരിപാടി ആയിരുന്നു ഇത്. content highlights:Modi Government Has Crossed All Limits, Says Manmohan Singh


from mathrubhumi.latestnews.rssfeed https://ift.tt/2Qj6sBG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages