വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

കൊല്ലം:ഹർത്താൽ ദിനത്തിൽ വാഹനമുപയോഗിച്ചതിന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിനെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. കൊല്ലം പത്തനാപുരത്ത് വെച്ചാണ് സംഭവം. വനിതാ കമ്മീഷന്റെ ബോർഡ് വെച്ച വാഹനത്തിലായിരുന്നു ഷാഹിദാ കമാൽ സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ചില്ല് തകർക്കാൻ ശ്രമിച്ച അക്രമികൾ ഷാഹിദയുടെ തലയിൽ കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഷാഹിദാ കമാൽ ആരോപിച്ചു. സംഭവത്തേക്കുറിച്ച് കോൺഗ്രസ് അന്വേഷിക്കുമെന്ന് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു. അതേസമയം ഹർത്താലിൽ സമാനമായ അക്രമങ്ങൾകൊല്ലം ജില്ലയിൽ പലയിടത്തും അരങ്ങേറി. അഞ്ചൽ സി.ഐ സജി കുമാറിനെ കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. വിവിധ സ്ഥലങ്ങളിൽ വാഹനം തടഞ്ഞു. കൊല്ലൂരിൽ എസ്.ബി.ഐ ശാഖയ്ക്ക് നേരെയും അക്രമമുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2Mf31IR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages