കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്. സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇന്നുതന്നെ അടിയന്തിര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉച്ചയ്ക്കു ശേഷം മാത്രമേ ഹൈക്കോടതി തീരുമാനമെടുക്കൂ. ഹൈക്കോടതി ജങ്ഷനിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിവസം മുതൽ സമരം നടത്തിവരുന്ന അഡ്വ. ജോൺ മാത്യുവിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കും. ഹർത്താലായതിനാൽ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്ന കന്യാസ്ത്രീകൾ ഇന്ന് എത്തിയിട്ടില്ല. Content Highlights:jalandhar bishop franco mulakkal, bishop sexual abuse case
from mathrubhumi.latestnews.rssfeed https://ift.tt/2Nw2U0c
via
IFTTT
No comments:
Post a Comment