കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പ്രസ്താവന വിവാദമായ സാഹചര്യത്തിലുംവീണ്ടും വിവാദ പരാമർശവുമായിഎം.എൽ.എ പി.സി ജോർജ്. പഴയ പരാമർശങ്ങൾ ആവർത്തിച്ച ജോർജ് കന്യാസ്ത്രീകൾ സമരം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് ആരോപിച്ചു.വാർത്താ സമ്മേളനത്തിലാണ് പി.സി ജോർജ് ഇക്കാര്യങ്ങൾ ആവർത്തിച്ചത്. റോഡിൽ കുത്തിയിരുന്ന് പ്രശസ്തി ലഭിക്കാനാണ് കന്യാസ്ത്രീകൾ ശ്രമിക്കുന്നത്. രാഷ്ട്രീയക്കാർ സമരം ചെയ്യുന്നത് പോലെ കന്യാസ്ത്രീകൾ സമരം ചെയ്യാൻ പാടില്ല. സ്ത്രീസുരക്ഷാ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുകയാണെന്നായിരുന്നു പി.സി ജോർജിന്റെ മറ്റൊരു വാദം. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. തനിക്കെതിരെ കേസ്സെടുക്കാൻ ആർക്കും കഴിയില്ല. മാന്യമല്ലാത്ത ഒരു പരമർശവും താൻ നടത്തിയിട്ടില്ല. അതിനാൽ അത് പിൻവലിക്കാനോ മാപ്പ് പറയാനോ തയ്യാറല്ലെന്നും പി.സി ജോർജ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2wW2g2O
via
IFTTT
No comments:
Post a Comment