ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് ചെന്നിത്തല

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. 76 ദിവസമായിട്ടും അന്വേഷണം പൂർത്തിയായില്ല എന്നത് ഗൗരവതരമായ വിഷയമാണ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിൽകാലതാമസം വരുത്തുന്ന നീക്കങ്ങളൊന്നുംതന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും കേസിൽ കുറ്റക്കാരായായിരുന്നാലും നീതിന്യായ സംവിധാനം നിഷ്കർഷിക്കുന്ന ശിക്ഷ നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അന്വേഷണത്തിൽ കാലതാമസം വരുത്തിയതിൽ സർക്കാർ മറുപടി പറയണം. കുറ്റക്കാർക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് പറഞ്ഞ ചെന്നിത്തല ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ നൽകാൻ തയ്യാറായില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2Mhaozo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages