താരുവനന്തപുരം: പെട്രോളിയം പ്രൈസിംഗ് ഡി റെഗുലേഷന്‍ നയം നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടി മറിക്കുന്നെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തീരുവകള്‍ വര്‍ദ്ധിപ്പിച്ച് അമിത ചൂഷണം നടത്തി പൊതുജനങ്ങളുടെ നടുവൊടിക്കുന്നുവെന്നും. മോഡിക്ക് പ്രിയപ്പെട്ട ചില കുത്തകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും ഭാരത് ബന്ധിന് അഭിവാദങ്ങള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
അതെ, ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയം മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് (ുലൃേീഹലൗാ ുൃശരശിഴ റലൃലഴൗഹമശേീി) എന്ന നയമല്ല ഇവിടെ പ്രശ്‌നം. ആ നയം മോഡി സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നതാണ്. അതായത്, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ ആ പേര് പറഞ്ഞ് ഇവിടേയും ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ ഇവിടെ പെട്രോള്‍, ഡീസല്‍ വില കുറയാന്‍ അനുവദിക്കുന്നില്ല. തീരുവകള്‍ വര്‍ദ്ധിപ്പിച്ച് അമിത ചൂഷണം നടത്തി പൊതുജനങ്ങളുടെ നടുവൊടിക്കുന്നു. മോഡിക്ക് പ്രിയപ്പെട്ട ചില കുത്തകള്‍ക്ക് ഒത്താശ ചെയ്യുന്നു.
ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ഭാരത ബന്ദിന് അഭിവാദനങ്ങള്‍.
from mangalam.com https://ift.tt/2CAFIJS
via IFTTT
No comments:
Post a Comment