കൊച്ചി: കന്യാസ്ത്രി നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബിഷപ്പിനെതിരായ ലൈംഗീക പീഡന പരാതിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഹര്‍ജി അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉച്ചയ്ക്കു ശേഷം മാത്രമേ ഹൈക്കോടതി തീരുമാനമെടുക്കൂ. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തികരിച്ച് കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.
ഹൈക്കോടതി ജങ്ഷനില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഹര്‍ത്താലായതിനാല്‍ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്ന കന്യാസ്ത്രീകള്‍ ഇന്ന് എത്തിയിട്ടില്ല.
from mangalam.com https://ift.tt/2N0HGYN
via IFTTT
No comments:
Post a Comment