പോലീസിന്റെ സമ്മര്‍ദ്ദമൊഴിവാക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം: സാറാ ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

പോലീസിന്റെ സമ്മര്‍ദ്ദമൊഴിവാക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം: സാറാ ജോസഫ്

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാത്തത് പോലീസിന് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം മൂലമാണെങ്കിൽ അതൊഴിവാക്കാൻ പൊതുജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സാറാ ജോസഫ്. കൊച്ചിയിൽ ഹൈക്കോർട്ട് ജങ്ഷനിൽ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരപ്പന്തലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവർ. ബിഷപ്പിനെതിരേ എല്ലാ തെളിവുകളുണ്ട്. എന്നിട്ടും പോലീസ് അറസ്റ്റു ചെയ്യാൻ തയ്യാറാകുന്നില്ല. അത് പോലീസിനു മേലുള്ള സമ്മർദ്ദം മൂലമാണെങ്കിൽ അതൊഴിവാക്കാൻ പൊതുജനങ്ങൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അത് സാമ്പത്തിക സമ്മർദ്ദമാണെങ്കിലും വോട്ടുബാങ്ക് സമ്മർദ്ദമാണെങ്കിലും അല്ല ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദമാണെങ്കിലും അതിനെ മറികടന്ന് നമുക്ക് നീതി നേടിയെടുക്കേണ്ടതുണ്ട്. പരാതി നൽകിയ സഹോദരിക്ക് ലഭിക്കുന്ന നീതി സമൂഹത്തിന് ലഭിക്കുന്ന നീതിയാണ് -സാറാ ജോസഫ് പറഞ്ഞു. പ്രമുഖർ ഉൾപ്പെട്ട ഒരു കേസ് പോലും ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കന്യാസ്ത്രീകൾക്കും നീതി തേടി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടായത് ദുഖകരമാണെന്നും സമരപ്പന്തലിലെത്തിയ സാമൂഹ്യപ്രവർത്തക അജിത പറഞ്ഞു. ഏറെക്കാലമായി കന്യസ്ത്രീകൾ അനുഭവിക്കുന്ന പീഡനത്തേക്കുറിച്ചാണ് അവർ ഇപ്പോൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് തുറന്നു പറഞ്ഞിരിക്കുന്നതെന്നും അവർക്കൊപ്പം നിൽക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. ദിവസങ്ങളായി തുടരുന്ന കന്യാസ്ത്രീ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് വിവധ വനിതാ സംഘടനകളും സമരപ്പന്തലിൽ എത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Mvtzpg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages