പട്ന(ബിഹാർ): പീഡന ആരോപണം നേരിടുന്ന ഡോക്ടർക്ക് ആശുപത്രിയിലെ നഴ്സുമാരുടെ വക കൂട്ടത്തല്ല്. ബീഹാറിലെ കത്തിഹാറിലാണ് സംഭവം. ട്രെയിനി നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർക്കെതിരെ നടപടിയുണ്ടാകാത്തതാണ് നഴ്സുമാരെ പ്രകോപിപ്പിച്ചത്. കത്തിഹാർ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്സുമാർ കയ്യേറ്റം ചെയ്തത്. ഇയാളെ കൊല്ലൂ ... എന്ന് അലറിക്കൊണ്ട് നഴ്സുമാർ വട്ടംകൂടി ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. #WATCH: Nurses of a hospital in Katihar beat up a doctor who allegedly molested a female medical staff. #Bihar pic.twitter.com/CgoEiN97VA — ANI (@ANI) September 16, 2018 ട്രെയിനി നഴ്സിനെ പീഡിപ്പിച്ചെന്ന് കാട്ടി നഴ്സുമാർ ഡോക്ടർക്കെതിരേ ആശുപത്രി അധികൃതർക്ക് പരാതി നല്കിയിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, നടപടിയുണ്ടാകാത്തതിനെത്തുടർന്ന് നഴ്സുമാർ പ്രകോപിതരാകുകയായിരുന്നു. തുടർന്ന് ഡോക്ടറെ തങ്ങൾക്ക് വിട്ടുനൽകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് നഴ്സുമാർ സംഘം ചേർന്ന് ഡോക്ടറുടെ ക്യാബിനിലെത്തി ആക്രമണം നടത്തിയത്. സംഭവത്തിൽ ആശുപത്രിയിലെ ചില മുതിർന്ന ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. content highlights:nurses brutally thrash doctor, accused of molestation, viral video
from mathrubhumi.latestnews.rssfeed https://ift.tt/2xnWdTY
via
IFTTT
No comments:
Post a Comment