കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറിന് ശേഷവും തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറിന് ശേഷവും തുടരുന്നു

കൊൽക്കത്ത: നഗരത്തിലെ ബഗ്രി മാർക്കറ്റിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച പുലർച്ചെ 2.30 നാണ് ബഹുനിലക്കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറുകൾക്ക് ശേഷവും തുടരുകയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ആളപായമില്ല. Photo - PTI മധ്യ കൊൽക്കത്തയിലെ കാനൺ സ്റ്റ്രീറ്റിലെ കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ മുപ്പതോളം വാഹനങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രമങ്ങൾ നടത്തി വരികയാണെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അഞ്ചു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. സ്വർണാഭരണങ്ങളുടെയും സൗന്ദര്യ വർധക വസ്തുക്കളുടെയും ഷോപ്പുകൾ, മരുന്നു കടകൾ തുടങ്ങിയവയാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് മുന്നിലെ റോഡിന് വീതി കുറവായതിനാൽ അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താൻ ബുദ്ധിമുട്ടി. ഗോവണികൾ ഉപയോഗിക്കാൻ പോലും അഗ്നിശമന സേനയ്ക്ക് കഴിഞ്ഞില്ലെന്ന് സംഭവ സ്ഥലത്തെത്തിയ മേയർ സോവൻ ചാറ്റർജി പറഞ്ഞു.തീ കെടുത്താനുള്ള ശ്രമത്തിനിടെ ഏതാനും അഗ്നിശമന സേനാംഗങ്ങൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. Photo - PTI കൊൽക്കത്തയിലെ മുഖ്യ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നിലാണ് വൻ അഗ്നിബാധ ഉണ്ടായത്. തീപിടിച്ച കെട്ടിടത്തിൽ ആരും അകപ്പെട്ടിട്ടില്ലെന്നും ആളപായം ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2QypFPP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages