റിയാദ്: ലോകത്തിലെ 100 ശതകോടീശ്വരൻമാരുടെ പട്ടികയിലുണ്ടായിരുന്ന സൗദി സ്വദേശിയുടെ ആസ്തികൾ ലേലം ചെയ്യാനൊരുങ്ങുന്നു. സാദ് ഗ്രൂപ്പ് ഉടമ മാൻ അൽ സാനിയുടെ സ്വത്തുക്കളാണ് അടുത്തമാസം മുതൽ ലേലം ചെയ്യുക. കോടികൾ കടമെടുത്ത ശേഷം തിരികെ അടയ്ക്കാതിരുന്നതിനെ തുടർന്നാണ് നടപടി. 2007 ൽ മാൻ അൽ സാനി ഫോബ്സ് മാഗസിന്റെ കോടീശ്വരന്മാരുടെ ആദ്യ 100 പേരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ 2009 മുതൽ ഇയാളുടെ കമ്പനി കടക്കെണിയിലായി. കഴിഞ്ഞവർഷം കടം തിരികെ അടയ്ക്കാതിരുന്നതിനെ തുടർന്ന് മാൻ അൽ സാനിയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി സാദ് ഗ്രൂപ്പിൽ നിന്ന് തിരികെ ലഭിക്കാനുള്ള പണത്തിനായി കടം നൽകിയവർ കേസ് നടത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം സാദ് ഗ്രൂപ്പിന്റെ കടങ്ങൾ തീർക്കാർ ആസ്തികൾ ലേലം ചെയത് വിൽക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടു. ഇതിനായി കൺസോർഷ്യത്തിനെയും ചുമതലപ്പെടുത്തി. കോബാർ, ദമാംഎന്നിവിടങ്ങളിലുള്ള വാണിജ്യ ഭൂമി, ഫാം, പാർപ്പിടസമുച്ചയങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലേലം ചെയ്യുന്നത്. അഞ്ചുമാസത്തിനുള്ളിൽ ലേലം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ലേല നടപടികൾ നടക്കും. 200 കോടി റിയാൽ മൂല്യംവരുന്ന ആസ്തികളാണ് ലേലം ചെയ്യുക. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 900 വാഹനങ്ങൾ ലേലം ചെയ്ത് കിട്ടിയ പണം കടം തീർക്കാനായി വിനിയോഗിച്ചിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ബാങ്കുകളുൾപ്പെടെ 34 പേർക്കായാണ് വീതിച്ചു നൽകുക. ലേലം പൂർത്തിയായി കടം മുഴുവൻ അടച്ചുതീരുന്ന മുറയ്ക്ക് മാൻ അൽ സാനിയെ മോചിപ്പിച്ചേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2MGbUva
via
IFTTT
No comments:
Post a Comment