സ്‌കൂള്‍ കലോത്സവം ഡിസംബറില്‍; വേദി ആലപ്പുഴ തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍; വേദി ആലപ്പുഴ തന്നെ

കൊച്ചി: 2018ലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽത്തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന കലോത്സവ മാന്വൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആർഭാടമില്ലാതെ കലോത്സവം നടത്താൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ചെലവ് കുറയ്ക്കാനായി ഉദ്ഘാടന-സമാപന ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ തീയതികൾ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വർഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുകയെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ദിവസങ്ങൾ കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും കുട്ടികളുടെ സർഗശേഷി പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലോത്സവത്തിന് പുറമേ കായികോത്സവം തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താൻ മാന്വൽ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.


from mathrubhumi.latestnews.rssfeed https://ift.tt/2NMj3yO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages