കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക്ജീവനക്കാരിൽ നിന്ന്ഒരു മാസത്തെശമ്പളം നിർബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി.മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ളതിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ഇത് നിർബന്ധപൂർവമായ പിരിവാണെന്ന് കാണിച്ചാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. ശമ്പളം നൽകണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചിൽ ആവശ്യപ്പെട്ടത്. ഇത് നിർബന്ധമായി പിടിക്കാൻ ഉത്തരവിറക്കുന്നത് തെറ്റാണ്. ശമ്പളം നിർബന്ധിതമായി പിടിക്കാനുള്ള ശ്രമം പിടിച്ചുപറിയാണെന്നും സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് ദേവസ്വം ബോർഡിന് യോജിച്ച നടപടിയല്ലെന്നുംകോടതി ചൂണ്ടിക്കാട്ടി. കോടതി പരാമർശത്തെ തുടർന്ന് ശമ്പളം പിടിക്കുമെന്ന കാണിച്ചിറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ സമാനമായ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇതേതുടർന്നാണ് ഉത്തരവ് പിൻവലിക്കാൻ തയ്യാറാണെന്ന് ദേവസ്വംബോർഡ് കോടതിയെ അറിയിച്ചു. ഹർജി നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ നിർബന്ധമായി ശമ്പളം പിടിക്കുന്നുവെന്ന ജീവനക്കാരുടെ ആക്ഷേപം ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം.
from mathrubhumi.latestnews.rssfeed https://ift.tt/2MEp8sh
via
IFTTT
No comments:
Post a Comment