"പലരും മര്‍ദ്ദിച്ചു, ഏറ്റവും അധികം മര്‍ദ്ദിച്ചത് വിജയന്‍; തന്നെ പീഡിപ്പിച്ചതിന് പിന്നില്‍ അവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു"; വിധിക്ക് ശേഷം മറിയം റഷീദയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

"പലരും മര്‍ദ്ദിച്ചു, ഏറ്റവും അധികം മര്‍ദ്ദിച്ചത് വിജയന്‍; തന്നെ പീഡിപ്പിച്ചതിന് പിന്നില്‍ അവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു"; വിധിക്ക് ശേഷം മറിയം റഷീദയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: വലിയ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ സുപ്രീം കോടതി നിര്‍ണായക വിധി രണ്ട് ദിവസം മുമ്പാണ് പറഞ്ഞത്. നമ്പി നാരായണനും മറ്റുള്ളവരും കുറ്റക്കാരല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കോടതി വിലയിരുത്തി. രണ്ട് ദിവസങ്ങള്‍ക്കിപ്പുറം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന മറിയം റഷീദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളോളം പിന്തുടര്‍ന്ന ചാരക്കേസില്‍ നിന്നും വിമുക്തയാതിന്റെ ആശ്വാസത്തിനൊപ്പം ഈ സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും അവര്‍ പറയുന്നു.

കേരള പോലീസിനും ഐബിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറിയം റഷീദ ഉന്നയിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് മറിയം റഷീദ. പോലീസിനും ഐബിക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും റഷീദ പറഞ്ഞു. നമ്പി നാരായണന്റെ പേര് പറയണം എന്നായിരുന്നു അവരുടെ ആവശ്യം. കൃത്യമായ തീരുമാനങ്ങളോടെയാണ് പോലീസും ഐബിയും നീങ്ങിയതെന്ന് ഉറപ്പായിരുന്നു. നമ്പി നാരായണന്റെ പേര് പറയിക്കാനായി കസ്റ്റഡിയില്‍ ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും മറിയം റഷീദ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പേര്‍ട്ട് ചെയ്യുന്നു.

1994ലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മറിയം റിഷീദ അറസ്റ്റിലാകുന്നത്. ചാര വനിത എന്ന് കുറ്റപ്പെടുത്തിയാണ് മാലിദ്വീപ് സ്വദേശിയായ റഷീദയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷമാണ് പുറംലോകം കാണുന്നത്. മാലിയില്‍ പ്ലേഗേ പടര്‍ന്നപ്പോള്‍ ചികിത്സയ്ക്കായാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നേരിടേണ്ടി വന്നത് അതി ക്രൂര അനുഭവങ്ങളായിരുന്നുവെന്ന് റഷീദ പറയുന്നു.

തന്നെയും ഫൗസിയ ഹസനെയും ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവന്‍ സിബി മാത്യൂസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്റായിരുന്ന എസ്.വിജയന്‍ എന്നിവരായിരുന്നു. ബാധ കാരണം നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് അറിയിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ വിജയന്‍ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു. 18 ദിവസം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ അനധികൃതമായി താമസിച്ചുവെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. ഈ സമയം കേസിന്റെ ഗൗരവം തനിക്കറിയില്ലായിരുന്നെന്നും അവര്‍ പറയുന്നു.

ഐബിയിലെ അടക്കം പല ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഏറ്റവും അധികം മര്‍ദ്ദിച്ചത് വിജയനായിരുന്നു. മര്‍ദ്ദിച്ച എല്ലാരുടെയും പേരുകള്‍ അറിയില്ല. വിജയന്റെ ഉദ്ദേശം പലപ്പോഴും സ്ഥാനക്കയറ്റമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. ഇന്ത്യയില്‍ അനുഭവിക്കേണ്ടിവന്ന പീഡനം ഇപ്പോഴും ഭയപ്പെടുത്തുന്നു. തനിക്ക് കേസ് കൊടുക്കാനാകുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയോടെ കേസ് നല്‍കാനാകുമെന്ന് മനസ്സിലായി. സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കസ്റ്റഡി പീഡനത്തിന് കേസ് നല്‍കുമെന്നും മറിയം റഷീദ പറഞ്ഞു.

25 വര്‍ഷത്തോളം പീഡനം നേരിടേണ്ടിവന്ന നമ്പിനാരായണന് 50 ലക്ഷം മതിയായ നഷ്ടപരിഹാരമല്ല. ജോലി നഷ്ടപ്പെട്ടെന്ന് മാത്രമല്ല ഇത്രയും കാലം നാണംകെട്ട് ജീവിക്കേണ്ടി വന്നെന്നും അവര്‍ ചൂണ്ടികാട്ടി.



from mangalam.com https://ift.tt/2NP2BxG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages