അഗളി: പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ ആദിവാസിയായ കോൺഗ്രസ് പ്രവർത്തകയെ അപമാനിച്ചതായി പരാതി. മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന അഗളി ആനക്കട്ടി സ്വദേശിനി ബിന്ദുവാണ് അഗളി എ.എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്. ബിന്ദുവിന്റെ ഭർത്താവായ സന്തോഷ്കുമാർ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. ഇദ്ദേഹവും ഡി.സി.സി പ്രസിഡന്റും തമ്മിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പല തവണ തന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും തന്നേപ്പറ്റി മോശമായി സംസാരിക്കുകയുടെ ചെയ്തതായാണ് എ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ആദിവാസിയായ തന്നെ മോശമായി പറഞ്ഞ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെതിരേ നടപടികൾ സ്വീകരിക്കണമെന്ന് ബിന്ദു പരാതിയിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Pqj3Si
via
IFTTT
No comments:
Post a Comment