16-ാം നൂറ്റാണ്ടിലെ സ്വര്‍ണാഭരണങ്ങളെവിടെ? തിരുപ്പതി ക്ഷേത്രാധികൃതരോട് വിവരാവകാശ കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

16-ാം നൂറ്റാണ്ടിലെ സ്വര്‍ണാഭരണങ്ങളെവിടെ? തിരുപ്പതി ക്ഷേത്രാധികൃതരോട് വിവരാവകാശ കമ്മീഷന്‍

ന്യൂഡൽഹി: പതിനാറാം നൂറ്റാണ്ടിൽ തിരുപ്പതി ക്ഷേത്രത്തിന് ദാനം കിട്ടിയ ആഭരണങ്ങളുടെ വിവരങ്ങൾ കേന്ദ്ര വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 16-ാം നൂറ്റാണ്ടിൽ വിജയനഗരം ഭരിച്ചിരുന്ന കൃഷ്ണദേവരായർ രാജാവ് തിരുപ്പതി ക്ഷേത്രത്തിന് ദാനം നൽകിയ ആഭരണത്തെ കുറിച്ചാണ് അന്വേഷണം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ,സാംസ്കാരിക വകുപ്പ്, ആന്ധ്രപ്രദേശ് സർക്കാർ, ക്ഷേത്ര അധികൃതർ എന്നിവരോടാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. തിരുപതി ക്ഷേത്രം കേന്ദ്ര പൈത്യക പട്ടികയിൽ ഉൾപ്പെടുത്താനായി ക്ഷേത്രത്തിന്റെയും ആഭരണത്തിന്റെയും സംരക്ഷണം എപ്രകാരം നടപ്പാക്കി എന്ന് സുതാര്യമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബി.കെ.എസ്.ആർ അയ്യങ്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് വിവരാവകാശ കമ്മീഷന്റെ നടപടി. ആയിരത്തി അഞ്ഞുറോളം വർഷം പഴക്കമുള്ള ക്ഷേത്രത്തെ വേണ്ട രീതിയിൽ പരിപാലിക്കുന്നില്ല എന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. 2011 ലെ പുരാവസ്തു- മ്യൂസിയം ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം ക്ഷേത്ര ചുവരുകളിൽ വിജയനഗര രാജാവ് കൃഷ്ണ ദേവരായർ സ്വർണ്ണാഭരണങ്ങൾ ദാനം നൽകുന്നത് സൂചിപ്പിക്കുന്ന ചിത്രങ്ങളുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള ആഭരണങ്ങൾ ഒന്നും തന്നെ ഇന്ന് ക്ഷേത്രത്തിൽ ഇല്ല. 1952 മുതൽ അമ്പലത്തിൽ സൂക്ഷിക്കുന്ന തിരുവാഭരണം രജിസ്റ്ററിലും ഇതിനെ പറ്റി യാതൊരു വിവരവും ഇല്ല. 1939 ൽ ആഭരണ കൈമാറ്റം നടന്നുവെന്ന വിവരം മാത്രമേയുള്ളു. 15-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച വേയി കൽമണ്ഡപം 2003 ൽ അനാവശ്യമായി ക്ഷേത്രം അധികാരികൾ പൊളിച്ചു കളഞ്ഞു എന്ന വാദവും പരാതിയിലുണ്ട്. ContentHighlights: cic asked the details of ornaments in thirupathi temple which where donated by krishnadevaraya, thirupathi temple


from mathrubhumi.latestnews.rssfeed https://ift.tt/2NGcZEF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages