ലണ്ടൻ: കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവി നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ബേൺലിക്കെതിരെ നടന്ന ഏറെ നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. റാഷ്ഫോർഡ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും പോൾ പോഗ്ബ പെനാൽറ്റി നഷ്ടപ്പെടുത്തിയതും യുണൈറ്റഡിനെ തളർത്തിയില്ല. സാഞ്ചസ്, ലുകാകു, ലിംഗാർഡ് ത്രയങ്ങൾ ബേൺലി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. അടുത്ത കാലത്ത് യുണൈറ്റഡ് കളിച്ച ഏറ്റവും മികച്ച ഫുട്ബോളിന് 27-ാം മിനിറ്റിൽ ഫലവും ലഭിച്ചു. സാഞ്ചസിന്റെ ഒരു ക്രോസിൽ നിന്ന് ഹെഡർ വഴി ലുകാകുവാണ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ലുകാകു ഒരു അനായാസ ഫിനിഷിലൂടെ രണ്ടാം ഗോളും നേടി. അതിനു ശേഷമായിരുന്നു നാടകീയത തുടങ്ങിയത്. ആദ്യം റാഷ്ഫോർഡ് നേടിക്കൊടുത്ത പെനാൽറ്റി പോൾ പോഗ്ബ നഷ്ടപ്പെടുത്തി. അൽപ്പസമയത്തിനുള്ളിൽ ബേൺലി ഡിഫൻഡർ ബാർഡ്സ്ലിയുടെ തലയ്ക്ക് തലകൊണ്ട് മുട്ടിയതിന് റാഷ്ഫോർഡിന് ചുവപ്പ് കാർഡും ലഭിച്ചു. അതിനു ശേഷം ഇരുപതോളം മിനുട്ട് യുണൈറ്റഡ് 10 പേരുമായാണ് കളിച്ചത്. മറ്റൊരു മത്സരത്തിൽ ആഴ്സണൽ വിജയിച്ചു. കാർഡിഫ് സിറ്റിയെ 3-2നാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. കാർഡിഫ് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരിൽ രണ്ട് തവണ പൊരുതി സമനില പിടിച്ച ശേഷമാണ് കർഡിഫ് തോൽവി വഴങ്ങിയത്. 11-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഡിഫൻഡർ മുസ്താഫിയാണ് ആഴ്സണലിനെ ആദ്യം മുന്നിൽ എത്തിച്ചത്. ആ ഗോളിന് ശേഷം ആഴ്സണൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എങ്കിലും പതിയെ കാർഡിഫ് കളിയിലേക്ക് തിരിച്ചുവന്നു. 45-ാം മിനിറ്റിൽ കമാരസയിലൂടെ കാർഡിഫ് സമനില കണ്ടെത്തി. രണ്ടാം പകുതിയിൽ ഒബാമയങ്ങ് ആഴ്സണലിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ആ ഗോളിലും കാർഡിഫ് തകർന്നില്ല. എട്ട് മിനിറ്റിനുള്ളിൽ വാർഡിന്റെ ഒരു ഗംഭീര ഹെഡർ പീറ്റർ ചെക്കിനെ കീഴടക്കി ആഴ്സണലിന്റെ വലയിൽ വീണു. സ്കോർ 2-2. മത്സരം സമനിലയിലാക്കാൻ ആഴ്സണലും ഒരുക്കമല്ലായിരുന്നു. ലകാസെറ്റയുടെ ഒരു ഗംഭീര ഫിനിഷിൽ 81-ാം മിനിറ്റിൽ ആഴ്സണൽ വിജയഗോൾ നേടി. അതേസമയം മറ്റൊരു മത്സരത്തിൽ ടോട്ടനം തോൽവി വഴങ്ങി. വാറ്റ്ഫോർഡാണ് ടോട്ടനത്തെ കീഴക്കിയത് (2-1) Content Higfhlights: EPL 2018 Arsenal Manchester United
from mathrubhumi.latestnews.rssfeed https://ift.tt/2NaP6bi
via
IFTTT
No comments:
Post a Comment