ഹൈദരാബാദ്: തമിഴ്നാടിനേപ്പോലെ ഡൽഹി കേന്ദ്രമാക്കിയുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ സംസ്ഥാനത്തെ ഒരുമിപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഹൈദരാബാദിൽ തെലങ്കാന രാഷ്ട്രസമിതി സംഘടിപ്പിച്ച മെഗാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന നിയമസഭ കാലാവധി തികയുന്നതിന് മുമ്പെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതു സംബന്ധിച്ച വിവരങ്ങൾ ചന്ദ്രശേഖര റാവു പറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അക്കാര്യത്തിൽ എവിടെയും തൊടാത്ത പ്രതികരണമാണ് അദ്ദേഹം നടത്തിയത്. ചില മാധ്യമങ്ങൾ താൻ സർക്കാരിനെ പിരിച്ചുവിടാൻ തീരുമാനമെടുത്തുവെന്നാണ് പറയുന്നത്. എല്ലാ ടിആർഎസ് അംഗങ്ങളും തെലങ്കാനയുടെ ഭാവിക്കുവേണ്ടി തീരുമാനമെടുക്കാൻ തനിക്ക് അനുവാദം നൽകിയിട്ടുണ്ട്. തീരുമാനങ്ങൾ എടുത്താൽ അക്കാര്യം നിങ്ങളെ അറിയിക്കുമെന്നും അദ്ദഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ വീടുകളിലും കുടിവെള്ളമെത്തിയില്ലെങ്കിൽ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവും ചന്ദ്രശേഖര റാവു നടത്തി. അടുത്ത തവണയും അധികാരത്തിൽ എത്തുമെന്നാണ് ടിആർഎസ് പ്രതീക്ഷിക്കുന്നത്. അതേസമയം മെഗാ റാലിക്ക് മുമ്പ് തെലങ്കാന മന്ത്രിസഭായോഗം ചേർന്നത് നിയമസഭ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനാണെന്ന അഭ്യൂഹം ശക്തിപ്പെടാൻ ഇടയാക്കി. എന്നാൽ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുന്ന തീരുമാനമെടുക്കുന്നതിന് വേണ്ടിയാണെന്നാണ് പിന്നീട് സർക്കാർ വ്യക്തമാക്കിയത്. അതേസമയം തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ വെള്ളിയാഴ്ച യോഗം ചേർന്നിരുന്നുവെന്നും തീരുമാനങ്ങളൊന്നുമെടുത്തില്ലെന്നും പാർട്ടിവൃത്തങ്ങൾ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Q00VQn
via
IFTTT
No comments:
Post a Comment