കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ ഒരു ഒഴിഞ്ഞ പറമ്പിൽ നിന്ന് 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങൾ കണ്ടെത്തി. ഹരിദേബ്പുരിലെ രാജാ റാം മോഹൻ സരണിക്കടുത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് നിന്നാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ചനടന്ന ശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഈ സ്ഥലം വൃത്തിയാക്കുമ്പോഴാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.പ്ലാസ്റ്റിക്ക് ബാഗിൽ പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹങ്ങൾ. പ്രദേശത്തുള്ള ഏതെങ്കിലും അബോർഷൻ മാഫിയയായിരിക്കും ഇതിനു പിന്നിലെന്നാണ്പോലീസ്സംശയിക്കുന്നത്. ഇവ പൂർണ വളർച്ചയെത്താത്ത ഭ്രൂണങ്ങളാണോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. ചില ശരീരങ്ങൾ പാതി ജീർണിച്ച അവസ്ഥയിലും ചിലത് പൂർണമായും ജീർണിച്ച അവസ്ഥയിലുമാണ് കണ്ടെത്തിയത്. മൃതശരീരങ്ങൾ എവിടെ നിന്ന വന്നുവന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒറ്റപ്പെട്ട് കിടക്കുന്ന ഒഴിഞ്ഞ പറമ്പായതിനാലാവാം ഇത്തരത്തിൽ മൃതശരീരങ്ങൾ ഇവിടെ ഉപേക്ഷിച്ചത് പോലീസ് പറയുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സിറ്റി മേയർ സോവൻ ചാറ്റർജി,പോലീസ് കമ്മീഷണർ രാജീവ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. കൂടുതൽ പരിശോധനകൾ നടക്കുകയാണ്. ContentHighlights: Bodies Of 14 Newborns found in kolkata, Abortion mafia


from mathrubhumi.latestnews.rssfeed https://ift.tt/2wzwdFp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages