തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരില്‍ മക്കളെ വിഷം കൊടുത്തു കൊന്ന് കാമുകനൊപ്പം വീട്ടമ്മ പോയ സംഭവത്തില്‍ യുവതി ലക്ഷ്യമിട്ടത് കാമുകനൊപ്പം കേരളത്തിലേക്ക് ഒളിച്ചോടാന്‍. എന്നാല്‍ അഭിരാമിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നടത്തിയ പോലീസ് നാഗര്‍കോവിലിലെ ലോഡ്ജില്‍ നിന്നും അവരെ പിടികൂടി. കാമുകന്‍ സുന്ദരമാണ് അഭിരാമിയെ നാഗര്‍കോവിലില്‍ കഴിയാന്‍ നിര്‍ബ്ബന്ധിച്ചത്. പിന്നീട് ഇയാളെയും പോലീസ് ചെന്നൈയില്‍ നിന്നും പൊക്കി.
ഭര്‍ത്താവുമായുള്ള ബന്ധം വിട്ട് കാമുകനുമായി കേരളത്തില്‍ താമസിക്കുകയായിരുന്നു ല്യക്ഷമെങ്കിലും സുന്ദരം അഭിരാമിക്കൊപ്പം ചേര്‍ന്നില്ല. കുഞ്ഞുങ്ങള്‍ മരിച്ച കേസില്‍ പോലീസിന്റെ നീക്കം അറിയുന്നതിനായി സുന്ദരം ചെന്നൈയില്‍ തന്നെ താമസിച്ചു. പിന്നീട് അഭിരാമിക്കൊപ്പം ചേരുകയായിരുന്നു ലക്ഷ്യമെങ്കിലും അതിനകം ഇവരുടെ പദ്ധതി പൊളിച്ച് പോലീസ് അഭിരാമിയെ പൊക്കി. അഭിരാമിയും സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയ് യും എട്ടു വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളും പതിവായിരുന്നു. അടുത്തിടെയാണ് ഇവര്‍ കുണ്ട്രത്തൂര്‍ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്.
ഇതിനിടയില്‍ അഭിരാമി വീടിന് സമീപത്തെ ബിരിയാണിക്കടയിലെ തൊഴിലാളിയായ സുന്ദരവുമായി പ്രണയത്തിലായി. വിജയ് വിലക്കിയിട്ടും ബന്ധം ശക്തമായി തുടരുകയും ഒരിക്കല്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അഭിരാമി സുന്ദരത്തിനൊപ്പം ഇറങ്ങിപ്പോവുകയും വിജയ് തിരിച്ചു കൊണ്ടു വരികയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഭര്‍ത്താവിനെയും മക്കളെയും ഇല്ലാതാക്കിയ ശേഷം മുങ്ങാനും മറ്റൊരിടത്ത് പോയി ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ചത്. ഭര്‍ത്താവിനു പാലില്‍ വിഷം കലക്കി നല്‍കാനായിരുന്നു പദ്ധതിയെങ്കിലും അന്ന് വിജയ് വീട്ടില്‍ എത്താതിരുന്നതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു. ഭര്‍ത്താവ് വിജയ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നാണ് പോലീസ് വിലയിരുത്തുന്നത്.
തലേന്ന് രാത്രി വീട്ടില്‍ എത്തിയിരുന്നെങ്കില്‍ വിജയും കൊല്ലപ്പെട്ടേനെ. ഭര്‍ത്താവും മക്കളും ഒരു പ്രതിബദ്ധമാകും എന്ന് കരുതി ഇവരെ ഇല്ലാതാക്കാന്‍ ആയിരുന്നു അഭിരാമിയുടെ തീരുമാനം. ഇത് പ്രകാരം മക്കള്‍ക്ക് രണ്ട് പേര്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. പിന്നീട് ഭര്‍ത്താവിനായി കാത്തിരുന്നു. സാധാരണ ഗതിയില്‍ രാത്രിയില്‍ ജോലിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്താറുള്ള വിജയ് എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച പിറ്റേന്ന് പുലര്‍ച്ചെ ആയിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. രാവിലെ വിജയ് വീട്ടിലെത്തി നോക്കിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ അഭിരാമിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ ആണ് കുട്ടികള്‍ രണ്ട് പേരും ബോധരഹിതരായി കിടക്കുന്നത് കണ്ട്. രണ്ട് പേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴ് വയസ്സുള്ള അജയും അഞ്ച് വയസ്സുള്ള കരുമിലയും ആണ് മരിച്ച കുട്ടികള്‍.
from mangalam.com https://ift.tt/2ozmWJ6
via IFTTT
No comments:
Post a Comment