കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് 'പച്ചക്കൊടി': കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് 'പച്ചക്കൊടി': കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അംഗീകരിച്ച് കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ക്വാറികള്‍ക്കും ഖനനത്തിനും തിരിച്ചടിയായ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ദേശീയ ഹരിത ട്രൈബൂണലിനെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതേതുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയിട്ടുണ്ട്.

പരിസ്ഥിതി ലോല വില്ലേജുകള്‍ 123 ല്‍ നിന്ന് 94 ആയി ചുരുങ്ങും. അതോടൊപ്പം 4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ് എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ത്തിവെച്ചു. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ തീരുമാനം. സംസ്ഥാനത്ത് നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ക്വാറികള്‍ക്കും ഖനനത്തിനുമായുള്ള പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2Pu8IF2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages