തിരുമല്‍ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം, രണ്ട് പേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

തിരുമല്‍ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം, രണ്ട് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാം: തിരുമല്‍ കേന്ദ്രത്തിന്റെ മറവില്‍ നടത്തി വന്നിരുന്ന പെണ്‍വാണിഭം പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. ഇടപാടുകാരന്‍ എന്ന വ്യാജേന സംഘവുമായി പോലീസുകാരില്‍ ഒരാള്‍ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവരെ പിടികൂടുകയുമായിരുന്നു.

തിരുമല്‍ കേന്ദ്രത്തില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി പണ്ട് സ്ത്രീകളെ പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ഇയാള്‍ മറ്റ് പോലീസ് സംഘത്തെ വിവരം അറിയിക്കുകയും ഇവര്‍ എത്തി കേന്ദ്രം പരിശോധിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവിടെ നിന്നും പണം പോലീസ് പിടിച്ചെടുത്തു. സ്പായുടെ മാനേജറും ജോലിക്കാരിയായ ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.



from mangalam.com https://ift.tt/2LPKYZC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages