ജക്കാർത്ത:മെഡൽ വേട്ടയിൽ റെക്കോഡിട്ട് ഇന്ത്യ ചരിത്രമെഴുതിയ പതിനെട്ടാം ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീണു. ജക്കാർത്തയിൽ വർണാഭമായ പരിപാടികളോടെയാണ് ഏഷ്യൻ ഗെയിംസ് സമാപിച്ചത്. സമാപനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ ഹോക്കി വനിതാ ടീം ക്യാപ്റ്റൻ റാണി രാംപാൽ ത്രിവർണ പതാകയേന്തി. ഗെയിംസ് ഹോക്കിൽ റാണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വനിതകൾ വെള്ളി നേടിയിരുന്നു. ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിദിഡോയും വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസുഫ് കല്ലയും ചടങ്ങിൽ പങ്കെടുത്തു.മാർച്ച് പാസ്റ്റിനൊടുവിൽ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് അഹമ്മദ് അൽഫഹത് അൽ അഹമ്മദ് അൽ സബാഹ് ഗെയിംസ് സമാപിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് 2022-ൽ ഏഷ്യൻ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹ്വാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഏഷ്യൻ ഗെയിംസ് ദീപശിഖ ഏറ്റുവാങ്ങി. മൂന്നാം തവയണാണ് ചൈന ഗെയിംസ് ആതിഥേയാരാകാൻ ഒരുങ്ങുന്നത്. 1990ൽ ബെയ്ജിങ്ങും 2010ൽ ഗ്വാങ്ചൗവും ഏഷ്യൻ ഗെയിംസിന് വേദിയായിട്ടുണ്ട്, കൊറിയൻ പോപ്പ് ബാൻഡ് ഐക്കോണിന്റെ പ്രകടനമായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ഒപ്പം ഹ്വാങ്ചൗ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി. ബോളിവുഡ് പാട്ടുമായി സിദ്ധാർത്ഥ് സ്ലാതിയയും കാണികളെ കൈയിലെടുത്തു. iKON's PERFORMANCE at the ASIAN GAMES 2018 Closing Ceremony: LOVE SCENARIO (wasn't able to catch the start, sorry!!)@YG_iKONIC #iKON #아이콘 #SUJUxiKON#iKON_아시안게임폐막식 #iKON_AsianGames2018#AsianGames2018 pic.twitter.com/3T5IEcy7k3 — KT 💕 (@kecachata) September 2, 2018 132 സ്വർണവും 92 വെള്ളിയും 65 വെങ്കലവും ഉൾപ്പെടെ 289 മെഡലുകളുമായി ചൈന ഏഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നിലനിർത്തി. 75 സ്വർണവും 56 വെള്ളിയും 74 വെങ്കലവും ഉൾപ്പെടെ 205 മെഡലുകളുമായി ജപ്പാൻ രണ്ടാമതും 49 സ്വർണവും 58 വെള്ളിയും 70 വെങ്കലവും ഉൾപ്പെടെ 177 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമെത്തി. ഇൻഡൊനീഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലുമുതൽ ഏഴുവരെ സ്ഥാനങ്ങളിലുള്ളത്. ജക്കാർത്തയിൽ ആകെ 69 മെഡലുകൾ നേടിയാണ് ഇന്ത്യ മെഡൽവേട്ടയിൽ റെക്കോർഡിട്ടത്. 2010ൽ ഗ്വാങ്ചൗവിൽ 65 മെഡലുകൾ നേടിയതാണ് ഇവിടെ മറികടന്നത്. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യ 69 മെഡൽ നേടിയത്. ഇതിൽ സ്വർണത്തിന്റേയും വെള്ളിയുടേയും എണ്ണത്തിലും ഇന്ത്യ പുതിയ റെക്കോഡിട്ടു. സമാപനച്ചടങ്ങിൽ നിന്ന് ഫോട്ടോ: എ.പി LIVE UPDATES $(document).ready(function(){ get_liveblog(16); }); function get_liveblog(sheet) { $.ajax({ url: '/stat/fifaworldcup2018/liveblog/commentary_sports.php?sheet='+sheet, dataType: 'html', beforeSend:function(){ $('.liveblog').html('Loading Live Updates...'); }, success: function(data) { $('.liveblog').html(data); } }); } .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2CiEymu
via
IFTTT
No comments:
Post a Comment