വിസ ചട്ടങ്ങളില്‍ മാറ്റം; യുഎസില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി പോകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

വിസ ചട്ടങ്ങളില്‍ മാറ്റം; യുഎസില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി പോകും

വാഷിങ്ടൺ: എച്ച് 4 വിസയുള്ളവരുടെ നിയമപരമായി ജോലിചെയ്യാനുള്ള അനുമതി ( വർക്ക് പെർമിറ്റ്) എടുത്തുകളയുമെന്ന് ട്രംപ് ഭരണകൂടം. വിലക്ക് നിലവിൽ വന്നാൽ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടും. മൂന്നുമാസത്തിനുള്ളിൽ വിലക്ക് നടപ്പിലാക്കുമെന്ന് യുഎസ് ഫെഡറൽ കോടതിയിൽ ട്രംപ് ഭരണകൂടം വ്യക്തമാക്കി. എച്ച്-4 വിസയിലൂടെ യുഎസിലേക്ക് കുടിയേറിയ നിരവധി ഇന്ത്യക്കാരെയാണ് തീരുമാനം ബാധിക്കുക. ഒബാമ ഭരണകാലത്ത് എച്ച് 1ബി വിസയുള്ളവരുടെ പങ്കാളികൾക്ക് യു.എസിലേക്ക് കുടിയേറ്റം നടത്താനുള്ള എളുപ്പ വഴിയായിരുന്നു എച്ച്4 വിസ നയം. ഈ വിസയിൽ യുഎസിലെത്തുന്നവർക്ക് ജോലി ചെയ്യാൻ ഒബാമയുടെ കാലത്ത് അനുമതി നൽകിയിരുന്നു. ഈ അനുമതിയാണ് എടുത്തുകളയാനൊരുങ്ങുന്നത്. പുതിയ നീക്കം ജോലിയുള്ള 71,000ത്തിൽ അധികം ആളുകളെ ബാധിക്കും. ഇതിൽ 90 ശതമാനവും ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ തൊഴിലാളികളാണെന്ന് അമേരിക്കയിലെ കുടിയേറ്റനയ സ്ഥാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകളാണ് ഇതിൽ അധികവും. ഒബാമ ഭരണകാലത്ത് 2015ൽ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളായിരുന്നു. 2017 ഡിസംബർ 25 വരെയുള്ള കണക്കു നോക്കിയാൽ ആകെ ഒരു ലക്ഷത്തിലേറെപ്പേരാണ് എച്ച്-4 വിസ നേടിയെടുത്തിരുന്നത്. സേവ് ജോബ് യുഎസ്എ എന്ന സംഘടനയാണ് യുഎസ് ഫെഡറൽ കോടതിയിൽ പരാതിയുമായി രംഗത്ത് വന്നത്. എച്ച-4 വിസയിലെത്തുന്നവർക്ക് വർക്ക് പെർമിറ്റ് നൽകുന്നതിലൂടെ അമേരിക്കക്കാരായവർക്ക് ജോലി നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. എച്ച്-1 ബി വിസ അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിന് പുറമേയാണ് ഇരുട്ടടിപോലെ അടുത്ത പ്രഖ്യാപനം വന്നിരിക്കുന്നത്. Content Highlights:No work permits for H-1B visa spouses: Donald Trump to scrap Obama-era rule


from mathrubhumi.latestnews.rssfeed https://ift.tt/2Djjw7w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages