പാകിസ്താന് തിരിച്ചടി നല്‍കണം, ഇതാണ് അനുയോജ്യമായ സമയം- കരസേനാ മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

പാകിസ്താന് തിരിച്ചടി നല്‍കണം, ഇതാണ് അനുയോജ്യമായ സമയം- കരസേനാ മേധാവി

ന്യൂഡൽഹി: പാകിസ്താന്റെ കിരാത നടപടികൾക്ക് ശക്തമായ തിരിച്ചടി നൽകേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവർത്തികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളും പാകിസ്താൻ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവർത്തികൾക്കെതിരേ ശക്തമായ നടപടികൾ നമ്മൾ സ്വീകരിക്കണം. അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഏറ്റവും ശക്തമായ സമയം ഇതാണ്. അവർ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നൽകണമെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയിൽ അനുഭവപ്പെടണം. മാധ്യമങ്ങളോട് സംസാരിക്കവേ ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്താനുമായുള്ള ചർച്ചകളുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് കരസേനാ മേധാവിയും ആവർത്തിച്ചു. തീവ്രവാദവും സമാധാനചർച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട് ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതിൽ നിരാശയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. content highlights: barbarism of pakistan ,terrorism, Army chiefBipin Rawat, India-Pak talks


from mathrubhumi.latestnews.rssfeed https://ift.tt/2znf2Zv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages