കോട്ടയം: പോലീസ് കസ്റ്റഡിയിലുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിൽ എത്തിക്കും. ബലാൽസംഗം നടന്നതായി പരാതിയിൽ പറയുന്ന ഇരുപതാം നമ്പർ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതിരാവിലെ തന്നെ തെളിവെടുപ്പ് നടപടികൾ ആരംഭിക്കുമെന്നാണ് പോലീസ്അറിയിച്ചിരിക്കുന്നത്. രാവിലെ എട്ടരയോടെ ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിക്കും. ആ സമയത്ത് മഠത്തിൽ നിന്ന് മാറിനിൽക്കണമെന്ന് കന്യാസ്ത്രീകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുകയാണ് പോലീസ് ലക്ഷ്യം. ഉണ്ടാവാനിടയുള്ള പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാകും പോലീസ് ഒരുക്കുക. ബിഷപ്പിനെ ഇപ്പോൾ കോട്ടയം പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്ത് വരികയാണ്. കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന നടത്തിയിരുന്നു. ഡിഎൻഎ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു. സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് രണ്ടര വരെയാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2DmYbu4
via
IFTTT
No comments:
Post a Comment