അസമില്‍ യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു, മുളക്‌പൊടി തേച്ചു; 19 പേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

അസമില്‍ യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു, മുളക്‌പൊടി തേച്ചു; 19 പേര്‍ അറസ്റ്റില്‍

ഗുവാഹട്ടി: വ്യജമദ്യവിൽപന നടത്തിയെന്നാരോപിച്ച് യുവതിയെ നഗ്നയാക്കി മർദ്ദിച്ച കേസിൽ 19 പേർ അറസ്റ്റിൽ. അസം-മിസോറാം അതിർത്തിയിലുള്ള കരിംഗഞ്ചിണ് സംഭവം. യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സെപ്റ്റംബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം യുവതിയെ നഗ്നയാക്കിയ ശേഷം രഹസ്യഭാഗങ്ങളിൽ മുളകുപൊടി വിതറിയതായും റിപ്പോർട്ടുണ്ട്. തന്നെ അകാരണമായി മർദ്ദിച്ചെന്ന് കാട്ടി യുവതി കരിംഗഞ്ച് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആളുകൾ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അക്രമിച്ചവരിൽ സ്ത്രീകളും ഉണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19 പേർ അറസ്റ്റിലായെന്നും മുഖ്യപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. മർദ്ദനദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചവർക്കെതിരേയും ഐടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവതി വ്യാജമദ്യം വിൽക്കുകയും അനാശാസ്യ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തതായി ഗ്രാമീണർ ആരോപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയശേഷമേ വസ്തുത എന്താണെന്ന് പറയാനാവൂ എന്നും പോലീസ് പറഞ്ഞു. ബിജെപി ഭരണത്തിൻ കീഴിൽ അസമിൽ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പശുവിനെ കടത്തിക്കൊണ്ടുപോയെന്നാരോപിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞമാസം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. content highlights: Assam, Women Harassement,Sexually Assaulted


from mathrubhumi.latestnews.rssfeed https://ift.tt/2pthPuD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages