ന്യഡൽഹി: റാഫാൽ ഇടപാടിൽ കഴിഞ്ഞ ദിവസത്തെ നിലപാടിൽ നിന്ന് മുൻ ഫ്രഞ്ച് പ്രസ്ഡന്റ് ഫ്രാൻസ്വ ഒലാദ് പിന്നാക്കം പോയി. റിലയൻസിന്റെ കാര്യത്തിൽ ഇന്ത്യ സമ്മർദ്ദം ചെലുത്തിയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും റഫാൽ കമ്പനിയാണ് അക്കാര്യം വിശദീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഫ്രാൻസിലെ ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ റഫാൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന് നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന് ഫ്രാൻസ്വ ഒലാദ് പറഞ്ഞിരുന്നു. ഇത് ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ പ്രസ്താവനയെ വിശദീകരിച്ച് ഫ്രാൻസ്വ ഒലാദ് രംഗത്ത് വരുന്നത്. വാർത്താ ഏജൻസിയായ എ.എഫ്.പിക്ക് കാനഡയിൽ വെച്ച് നൽകിയ അഭിമുഖത്തിൽ റിലയൻസിനെ തിരഞ്ഞെടുക്കുന്നതിൽ ഫ്രാൻസിന് ഒരു നിലപാടുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായോ എന്ന ചോദ്യത്തിന് ഇക്കാര്യം തനിക്ക് അറിയില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടത് ദസോൾട്ട് കമ്പനിയാണെന്നാണ് ഫ്രാൻസ്വ ഒലാദ് വിശദീകരിച്ചത്. ഇതൊരു നിലപാട് മാറ്റമായാണ് വിലയിരുത്തുന്നത്. അതേസമയം വിഷയത്തിൽ ദസോൾട്ട് കമ്പനി കഴിഞ്ഞ ദിവസം തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. റഫാൽ ഇടപാട് സർക്കാരുകൾ തമ്മിലുള്ള കരാറാണെങ്കിലും ഇക്കാര്യത്തിൽ സേവന പങ്കാളിയെ തീരുമാനിച്ചത് തങ്ങളാണെന്ന് ദസോൾട്ട് ഏവിയേഷൻ വ്യക്തമാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2I5RTh9
via
IFTTT
No comments:
Post a Comment