സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല; റദ്ദാക്കിയ സുപ്രധാന വകുപ്പുകള്‍ ഇവയൊക്കെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല; റദ്ദാക്കിയ സുപ്രധാന വകുപ്പുകള്‍ ഇവയൊക്കെ

ന്യൂഡൽഹി: ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആധാർ നിയമത്തിലെ സുപ്രധാനമായ മൂന്നു വകുപ്പുകൾ റദ്ദാക്കി. സെക്ഷൻ 33(2), 47, 57 എന്നിവയാണ്റദ്ദാക്കിയത്. ദേശീയ സുരക്ഷ എന്ന താൽപര്യം മുൻനിർത്തി വ്യക്തിവിവരങ്ങൾ കൈമാറുന്നത് അനുവദിച്ചുകൊണ്ടുള്ളതാണ് ആധാർ നിയമത്തിലെ 33(2) എന്ന വകുപ്പ്. റദ്ദാക്കിയതോടെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്താനുള്ള അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രമായി മാറും. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ളതാണ് ആധാർ നിയമത്തിലെ 57-ാം വകുപ്പ്. ഇത് റദ്ദാക്കിയതോടെ മൊബൈൽ കമ്പനികൾ അടക്കമുള്ള സ്വകാര്യ കമ്പനികൾക്ക് വ്യക്തി വിവരങ്ങൾ നൽകുന്നത് നിർബന്ധമല്ലാതാകും. ആധാറിനായി ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കിൽ പരാതിപ്പെടാനുള്ള അവകാശം യു.ഐ.ഡി.എ.ഐക്ക് മാത്രമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ആധാർ നിയമത്തിലെ സെക്ഷൻ 47. ഈ വകുപ്പ് റദ്ദാക്കപ്പെട്ടതോടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യക്തികൾക്ക് പരാതികൾ നൽകാം. മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ഫോൺ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളിലും തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാർ നിർബന്ധിക്കാനാവില്ല. സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ആധാർ നിർബന്ധിതമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. Content Highlights:Sections Struck Down on Aadhaar Act, aadhar act, supreme court, constitutional validity of aadhar


from mathrubhumi.latestnews.rssfeed https://ift.tt/2Q6WpyM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages