ന്യൂഡൽഹി: ആധാറിന് ഭരണഘടനാ സാധുത നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ഡി.വൈ ചന്ദ്രചൂഡ്. ഭൂരിപക്ഷ വിധിയോട് യോജിച്ചുകൊണ്ട് തന്നെ താൻ വിയോജിപ്പ് അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിധി പറഞ്ഞത്. ആധാർ പദ്ധതി മൊത്തത്തിൽ ഭരണഘടനാവിരുദ്ധമാണെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ചന്ദ്രചൂഡിന്റെ വിധിയിലെ പ്രധാന ഭാഗങ്ങൾ ആധാർ സ്വാതന്ത്ര്യത്തിന്റെ ഭാവി നിശ്ചയിക്കും ആധാർ മണി ബിൽ പോലെ പാസാക്കാനാകില്ല, വിയോജിക്കുന്നു മണി ബിൽ ആയി ആധാർ നിയമം കൊണ്ടുവന്നത് ഭരണഘടനയുടെ മറവിൽ നടന്ന തട്ടിപ്പാണ് ബയോമെട്രിക് വിവരങ്ങൾ ഒരിക്കൽ കൈമോശം വന്നാൽ അത് എന്നന്നേക്കുമുള്ള പ്രശ്നമായിരിക്കും ബയോമെട്രിക് വിവരങ്ങളിൽ പാകപ്പിഴയുണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല വിവരങ്ങളുടെ ഉടമസ്ഥത വ്യക്തിക്ക് തന്നെയായിരിക്കണം വിവരങ്ങളുടെ സ്വകാര്യതേയും വിവര സുരക്ഷയേയും ആധാർ ലംഘിക്കുന്നു ഭരണഘടനാപരമായ ഉറപ്പുകൾ സാങ്കേതികവിദ്യയുടെ മാറ്റത്തിന് അനുസരിച്ച് വിട്ടുവീഴ്ച ചെയ്യാനാകില്ല വിവരങ്ങൾ ചോരാൻ സാധ്യതകളേറെ, സോഴ്സ് കോഡ് വിദേശ കമ്പനിയുടേതാണ്, യുഐഡിഎഐ ലൈസൻസി മാത്രമാണ്. 120 കോടി പൗരന്മാരുടെ അവകാശങ്ങൾ യുഐഡിഎഐയുമായുള്ള കരാർ മാത്രമായി പരീക്ഷിക്കപ്പെടാനാവില്ല ഭരണഘടനയുടെ 14 ാം വകുപ്പിന് അനുസൃതമല്ല ആധാർ ആധാർ നമ്പറുകൾ സ്വകാര്യ സ്ഥാപനങ്ങൾ ദുരുപയോഗപ്പെടുത്താൻ സാധ്യത ടെലികോം കമ്പനികൾ ശേഖരിച്ച ആധാർ നമ്പറുകൾ നീക്കം ചെയ്യണം നികുതി റിട്ടേണിന് ആധാർ നിർബന്ധമാക്കിയത് ഭരണഘടനാവിരുദ്ധം ആധാർ ഇല്ലാതെ ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയാണ്
from mathrubhumi.latestnews.rssfeed https://ift.tt/2IgALW1
via
IFTTT
No comments:
Post a Comment