ബാലഭാസ്‌കറിന് നാളെ ബോധം തെളിയുമെന്ന പ്രതീക്ഷയില്‍ ഡോക്ടര്‍മാര്‍; തേജസ്വിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ബാലഭാസ്‌കറിന് നാളെ ബോധം തെളിയുമെന്ന പ്രതീക്ഷയില്‍ ഡോക്ടര്‍മാര്‍; തേജസ്വിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന് നാളെ ബോധം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററില്‍ തുടരുകയാണ് അദ്ദേഹം. 48 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ ആരോഗ്യസ്ഥിതിയെ കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

ആന്തരിക രക്തസ്രാവം സംഭവിച്ച ലക്ഷ്മിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എല്ലുകള്‍ക്ക് പരിക്കേറ്റ ലക്ഷ്മിയും വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം, അപകടത്തില്‍ മരിച്ച കുഞ്ഞ് തേജസ്വിനി ബാലയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും.

ഇന്നലെ പുലര്‍ച്ചെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. തൃശ്ശൂവില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം.



from mangalam.com https://ift.tt/2OMnpmK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages