ആധാറിന് നിയന്ത്രണം വേണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: ശശി തരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ആധാറിന് നിയന്ത്രണം വേണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: ശശി തരൂര്‍

തിരുവനന്തപുരം: ആധാറിന് നിയന്ത്രണം വേണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തിരുവനന്തപുരത്ത് സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍ എംപി.

ആധാര്‍ വേണ്ട എന്ന് ആരും പറയുന്നില്ല. എന്നാല്‍, ഉപയോഗത്തിന് നിയന്ത്രണം വേണമെന്നും തരൂര്‍ പറഞ്ഞു. ആധാറില്‍ നാം നല്‍കുന്ന വിവരങ്ങള്‍ ഏത് വിധത്തിലും ഉപയോഗിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ വിവര സംരക്ഷണ നിയമം രൂപീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ആധാറിന് ഭരണഘടനാപരമായി സാധ്യതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2zvHmcn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages