ട്രെയിനില്‍ കാലുകള്‍ അകത്തി ഇരുന്ന പുരുഷന്മാര്‍ക്ക് പണികൊടുത്ത് യുവതി; വൈറലായി വീഡിയോ; കാരണം അറിഞ്ഞാല്‍ ഞെട്ടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ട്രെയിനില്‍ കാലുകള്‍ അകത്തി ഇരുന്ന പുരുഷന്മാര്‍ക്ക് പണികൊടുത്ത് യുവതി; വൈറലായി വീഡിയോ; കാരണം അറിഞ്ഞാല്‍ ഞെട്ടും

മെട്രോ ട്രെയിനില്‍ കാലുകള്‍ അകത്തിയിരുന്ന പുരുഷ്ന്മാര്‍ക്ക് പണികൊടുത്ത് 20 കാരിയായ അന്ന ദൊവഗല്യുക്. കാലുകള്‍ അകത്തിയിരുന്ന പുരുഷന്മാരുടെ പാന്റിലേക്ക് നിയമ വിദ്യാര്‍ത്ഥിയായ അന്ന ബ്ലീച്ച് കലര്‍ത്തിയ വെള്ളം ഒഴിക്കുകയായിരുന്നു. ലിംഗ സമത്വം ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ നടപടി. കാലുകള്‍ അകത്തിയിരുന്നു ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരെയാണ് യുവതി വെള്ളം ഒഴിച്ചത്.

ലോകത്ത് എല്ലായിടത്തും ലിംഗസമത്വത്തിനായി പോരാടുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രതിഷേധം റഷ്യയില്‍ ഏവരും മനസിലാക്കണമെന്നും അന്ന പറയുന്നു. കാലുകള്‍ അകത്തിയിരിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമായി ഒരു അവകാശമില്ല. പുരുഷന്മാരുടെ സ്വഭാവം നിയന്ത്രിക്കുന്നത് ഏത് ശരീര അവയവമാമെന്നും വ്യക്തമാണെന്ന് അന്ന പറയുന്നു. ലോണ്ട്രി സമയം വീട്ടമ്മമാര്‍ ഉപയോഗിക്കുന്ന മിക്‌സചറിനേക്കാളും ഇത് പ്രയോജനം ചെയ്യുമെന്നും അന്ന പറയുന്നു.

മിനിട്ടുകള്‍ക്കുള്ളില്‍ ഫാബ്രിക്കിലുള്ള കളറുകള്‍ ഇത് തിന്നുന്നു. സ്ഥിരമായ കറകള്‍ ഉപേക്ഷിക്കുന്നുവെന്നും ഫെമിനിസ്റ്റ് കൂടിയായ അന്ന പറയുന്നു. പൊതുവിടത്തില്‍ കാലുകള്‍ അകത്തി ഇരിക്കുന്ന എല്ലാ പുരുഷന്മാര്‍ക്കുമുള്ള മുന്നറിയിപ്പാണിതെന്നും അന്ന വ്യക്തമാക്കുന്നു.

സാമീഹിക പ്രവര്‍ത്തകയാണ് താന്‍ എന്നാണ് അന്ന തന്നത്താന്‍ പറയുന്നത്. റഷ്യയിലെ അപ്‌സ്‌കര്‍ട്ടിംഗ് നിയമം വന്നതോടെ അടിവസത്രം കാട്ടി വാര്‍ത്തകളില്‍ ഇടം പിടിച്ച യുവതിയായിരുന്നു അന്ന. അതേസമയം അന്നയുടെ ഈ പ്രവര്‍ത്തിക്കെതിരെ രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ശരിയായ കാര്യം തന്നെയാണ് ചെയ്തതെന്നായിരുന്നു അന്നയുടെ പ്രതികരണം.



from mangalam.com https://ift.tt/2Q7vuCJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages