കൊച്ചി: കനകമല ഐ.എസ് കേസിന്റെ വിചാരണ നടപടികൾ കൊച്ചി എൻ ഐ എ കോടതിയിൽ ആരംഭിച്ചു. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ള കേസിൽ ഏഴുപേരുടെ വിചാരണയാണ് കോടതിയിൽ ബുധനാഴ്ച നടക്കുന്നത്. ഐ എസ് ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂർ കനകമലയിൽ പിടിയിലായ കേസിലെ പ്രതികളുടെ വിചാരണ നടപടികളാണ് കൊച്ചി എൻ ഐ എ കോടതിയിൽ ആരംഭിച്ചത്. പ്രതികളായ മൻസീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എൻ.കെ.സഫ്വാൻ, ജാസിം എൻ.കെ സുബ്ഹാനി ഹാജ മൊയ്തീൻ എന്നിവരുടെ വിചാരണയാണ് നടക്കുക. ഇതിൽ സുബ്ഹാനിക്ക് 2015 ലെ പാരീസ് ആക്രമണത്തിൽ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്നും കണ്ടെത്തലുണ്ട്. ആയുധം സംഭരിക്കൽ, ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ എൻ.ഐ.എ ചുമത്തിയിരിക്കുന്നത്.സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ തുടങ്ങിയവരെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടു എന്നാണ് എൻ.ഐ.എ കണ്ടെത്തൽ. content highlights:kanakamala IS case trial starts
from mathrubhumi.latestnews.rssfeed https://ift.tt/2NHgkHO
via
IFTTT
No comments:
Post a Comment