മുംബൈ:ഇന്ധനവില വളരെക്കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിൻ ഗഡ്കരി. മുംബൈയിൽ മൂന്നാമത് ബ്ലൂംബെർഗ് ഇന്ത്യാ എക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ധനവില വളരെക്കൂടുതലാണ്. ജനങ്ങൾ തീർച്ചയായും വലിയ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്.- ഗഡ്കരി പറഞ്ഞു. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറയാൻ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. എന്നാൽ ഈ വിവരത്തിന്റെ ഉറവിടം അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും നികുതിനിരക്ക് കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമായിരുന്നുഗഡ്കരിയുടെ മറുപടി. content highlights:Fuel price are very high says union minister Nitin gadkari
from mathrubhumi.latestnews.rssfeed https://ift.tt/2D8h4Rp
via
IFTTT
No comments:
Post a Comment