മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 78 പോയന്റ് നേട്ടത്തിൽ 37368ലും നിഫ്റ്റി 24 പോയന്റ് ഉയർന്ന് 11303ലുമാണ് വ്യാപാരം നടക്കുന്നത്. മെറ്റൽ, ഫാർമ ഉൾപ്പടെ മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ്. സിപ്ല, ഒഎൻജിസി, സൺ ഫാർമ, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, ടിസിഎസ്, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 295 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2PMl8YU
via
IFTTT
No comments:
Post a Comment