ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ ദുബായ് കോടതി ഉത്തരവ്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ഇയാൾക്കെതിരായ കുറ്റം. കഴിഞ്ഞ വർഷം യുഎഇയിൽ അറസ്റ്റിലായ ഇയാളെ വിട്ടുകിട്ടുന്നതിനായുള്ള നിയമ നടപടികൾ ദുബായ് കോടതിയിൽ നടന്നുവരികയായിരുന്നു. അഗസ്റ്റ വെസ്റ്റ് ലാൻഡ്, അവരുടെ മാതൃകമ്പനിയായ ഫിൻമെക്കാനിക്ക എന്നിവർക്ക് വേണ്ടിയാണ് മൈക്കൽഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്ത വെസ്റ്റ്ലൻഡ്. 12 ഹെലികോപ്റ്ററുകൾക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാർ ലഭിക്കാൻ 375 കോടി രൂപ ഇന്ത്യൻ അധികൃതർക്ക് നൽകിയെന്ന കേസിൽ കമ്പനിയധികൃതരെ ഇറ്റാലിയൻ കോടതി ശിക്ഷിച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് മുൻ വ്യോമസേന മേധാവി എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്നും അന്നത്തെ എയർ മാർഷൽ ജെ എസ് ഗുജറാൾ, അഭിഭാഷകനായ ഗൗതം ഖെയ്ത്താൻ, ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്നിവരും അറസ്റ്റിലായിരുന്നു. 2007ൽ യുപിഎ സർക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങൾക്കായി ലക്ഷ്വറി ഹെലികോപ്ടറുകൾ വാങ്ങാൻ ഇറ്റാലിയൻ കമ്പനിയുമായി കരാർ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകൾ വാങ്ങാനായിരുന്നു ധാരണ. കരാർ ലഭിക്കാൻ ബന്ധപ്പെട്ടവരെ വേണ്ടുംവിധം കാണേണ്ടിവന്നെന്ന അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനി ഫിൻമെക്കാനമിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടർന്ന് 2103ൽ കരാർ റദ്ദാക്കി. Content Highlights:AgustaWestland, Middleman Christian Michel, Dubai Court
from mathrubhumi.latestnews.rssfeed https://ift.tt/2QH7bNa
via
IFTTT
No comments:
Post a Comment